പൗരാവകാശ രേഖ
പൊതുജനങ്ങളെ സർക്കാർ ഓഫീസുകളിൽ നിന്നും അകറ്റുന്നതും അവയോട് അനിഷ്ടം തോന്നുന്നതിനുമുള്ള കാരണം സേവനം നൽകാൻ ചുമതലപ്പെടുത്തിയവരുടെ സമീപനം പലപ്പോഴും സൌഹൃദപരമല്ല എന്നുള്ളതാണ്. ഓഫീസിനുള്ളിലാകട്ടെ അടുക്കും ചിട്ടയും ഇല്ലാത്ത ഫയൽ സിസ്റ്റം സമയനഷ്ടം വരുത്തുകയും ഗുണമേൻമയുള്ള സേവനം കൃത്യസമയത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത സാഹചര്യം ഉളവാക്കുകയും ചെയ്യുന്നു. സേവനം നൽകുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും പിഴവുകളും വേറെയും.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗുണമേൻമയുള്ള സേവനം ജനങ്ങൾക്ക് കൃത്യസമയത്ത് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് ഐ എസ് ഒ അംഗീകാരം നിലനിർത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ജനകേന്ദ്രീകൃതവും ജനസൌഹൃദപരവുമായ സേവനം നൽകുന്നതിന്റെ ഭാഗമായി ജനാഭിലാഷം അറിയുന്നതിന് പഞ്ചായത്ത് നടത്തിയ സർവ്വേറിപ്പോർട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത് .പഞ്ചായത്തിൽ നിന്നും നൽകുന്ന സേവനങ്ങളിൽ ജനങ്ങൾക്കുള്ള സംതൃപ്തിയും ഒപ്പം തന്നെ അതൃപ്തിയും അറിയുന്നതിലൂടെ സേവനപ്രദാന സംവിധാനം മെച്ചപ്പെടുത്തുവാൻ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള നിർദ്ദേശങ്ങൾ സ്വരൂപിക്കുക എന്നുള്ളതും ഈ സർവ്വേയുടെ ലക്ഷ്യമാണ്. പഞ്ചായത്തിലെ സിറ്റിസൺഫെസിലിറ്റേഷൻ സെന്ററിലൂടെ നടത്തിയ സർവ്വേയിൽ പങ്കെടുത്ത 50 പേർ നൽകിയ വിവരശേഖരണം വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.