പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍,ആര്യനാട് അസംബ്ളി നിയോജക മണ്ഡലത്തില്‍ വിതുര വില്ലേജുള്‍പ്പെടുന്ന പഞ്ചായത്താണ് വിതുര ഗ്രാമപഞ്ചായത്ത്. വിതുര ഗ്രാമപഞ്ചായത്തിന്റെ ഭരണചരിത്രം പരിശോധിക്കുമ്പോൾ, അടിസ്ഥാന സൗകര്യ വികസനത്തിൽ നിന്നും ആധുനിക ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള വലിയൊരു പരിവർത്തനം കാണാൻ സാധിക്കും.പഞ്ചായത്ത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഗ്രാമീണ മേഖലകളിലെ വൈദ്യുതീകരണത്തിലും ഉൾനാടൻ റോഡുകളുടെ വികസനത്തിലുമായിരുന്നു. ബോണക്കാട്, പേപ്പാറ തുടങ്ങിയ മലയോര മേഖലകളിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും വലിയ പ്രാധാന്യം നൽകി. സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാന്റുകൾ ഉപയോഗിച്ച് സ്കൂളുകൾക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതടക്കമുള്ള പദ്ധതികൾ സജീവമായി നടപ്പിലാക്കി.

സിന്ധു .എസ്

പ്രസിഡൻ്റ്, മെമ്പര്‍ മാങ്കാല

ബിനുകുമാർ .ടി

വൈസ് പ്രസിഡന്റ്‌ & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി.എസ്.ഉഷാകുമാരി

മെമ്പര്‍ മേമല , ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൈഫിൻസ

മെമ്പര്‍ മുളയ് ക്കോട്ടുകര , ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നീതു രാജീവ്

മെമ്പര്‍ കൊപ്പം ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിബു പ്രണാബ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിതുര തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍,ആര്യനാട് അസംബ്ളി നിയോജക മണ്ഡലത്തില്‍ വിതുര വില്ലേജുള്‍പ്പെടുന്ന പഞ്ചായത്താണ് വിതുര ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് വിതുര. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളും നിബിഡ വനങ്ങളായിരുന്നു.  കുന്നുകളും താഴ്വരകളും നിറഞ്ഞതാണ് ഈ പ്രദേശം. ഗിരിവര്‍ഗ്ഗക്കാരായ “കാണിക്കാ”രായിരുന്നു ഇവിടുത്തെ ആദിമ നിവാസികള്‍. 1961 ഡിസംബര്‍ 28-ാം തീയതിയാണ് വിതുര പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യത്തെ പഞ്ചായത്തു കമ്മിറ്റി നിലവില്‍ വന്നത് 1963 ഡിസംബര്‍ 17-നാണ്. വിതുര പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് കെ.തങ്കപ്പന്‍പിള്ളയായിരുന്നു.വിതുര പഞ്ചായത്ത് 1963 വരെ ആര്യനാട് ഉഴമലയ്ക്കല്‍ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. ആര്യനാട് ബി വില്ലേജാണ് ഇന്നത്തെ വിതുര. വിതുര പഞ്ചായത്തിലുള്‍പ്പെടുന്ന  വില്ലേജുകള്‍ വിതുര, തൊളിക്കോട് (ഭാഗികം), തെന്നൂര്‍ (ഭാഗികം) എന്നിവയാണ്. തെക്കുഭാഗത്ത് ആര്യനാട്, തൊളിക്കോട് എന്നീ പഞ്ചായത്തുകളും, വടക്ക് നന്ദിയോട്, പെരിങ്ങമല എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് തൊളിക്കോട്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗിരിവര്‍ഗ്ഗക്കാരായ “കാണിക്കാ”രായിരുന്നു ഇവിടുത്തെ ആദിമ നിവാസികള്‍.വളരെക്കാലം മുന്‍പ് ഏതാണ്ട് ഇരുപതോളം പ്രമാണിമാരുടെ കൈകളിലായിരുന്നു ഈ പ്രദേശം.മഹാരാജാവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇരുപതോളം പേര്‍ക്ക് മഹാരാജാവ് അനുവദിച്ചു കൊടുത്തതാണ് വിതുര, തൊളിക്കോട് പ്രദേശങ്ങള്‍. മലയോര കാര്‍ഷികോല്‍പ്പന്നങ്ങള്‍ സുലഭമായി ലഭിച്ചിരുന്ന വനപ്രദേശമായിരുന്ന ഇവിടം ജനപഥങ്ങളില്‍ നിന്നകന്ന് വിദൂരസ്ഥമായ സ്ഥലമായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് വിതുരയെന്ന പേര് ലഭിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വാതന്ത്ര്യസമര രംഗത്ത് വിതുരയില്‍ നിന്ന് കുറച്ചുപേര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ ഗോവിന്ദന്‍ കുട്ടി മുതലാളിയായിരുന്നു സമര കമ്മിറ്റിയുടെ പ്രസിഡണ്ട്. 1938 നവംബര്‍ മാസത്തിലാണ് വിതുരയില്‍ നിന്ന് സ്വാതന്ത്ര്യസമര സേനാനികള്‍ കവടിയാര്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. വിതുരയിലെ സാംസ്കാരിക രംഗത്ത് കാര്യമായ പങ്കു വഹിക്കാന്‍ 1926-ല്‍...

കൂടുതൽ വായിക്കുക