2025-2026 ബജറ്റ് റിപ്പോർട്ട്

വിതുര ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടുള്ള 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് റിപ്പോർട്ട് 

നമ്മുടെ നാടിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക നീതി ഉറപ്പാക്കുന്നതിനും, കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു വികസനരേഖയാണ് ഈ ബഡ്ജറ്റ്.

പഞ്ചായത്തിന്റെ പരിമിതമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യവുമായ ഒരു ഭരണ നിർവ്വഹണത്തിലൂടെ, സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ബഡ്ജറ്റിലൂടെ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.