വിതുര ഭൂപടം

വിതുര തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍,ആര്യനാട് അസംബ്ളി നിയോജക മണ്ഡലത്തില്‍ വിതുര വില്ലേജുള്‍പ്പെടുന്ന പഞ്ചായത്താണ് വിതുര ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് വിതുര.വിതുര പഞ്ചായത്ത് 1963 വരെ ആര്യനാട് ഉഴമലയ്ക്കല്‍ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. ആര്യനാട് ബി വില്ലേജാണ് ഇന്നത്തെ വിതുര. വിതുര പഞ്ചായത്തിലുള്‍പ്പെടുന്ന  വില്ലേജുകള്‍ വിതുര, തൊളിക്കോട് (ഭാഗികം), തെന്നൂര്‍ (ഭാഗികം) എന്നിവയാണ്. തെക്കുഭാഗത്ത് ആര്യനാട്, തൊളിക്കോട് എന്നീ പഞ്ചായത്തുകളും, വടക്ക് നന്ദിയോട്, പെരിങ്ങമല എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് തൊളിക്കോട് പഞ്ചായത്തുമാണ് വിതുര പഞ്ചായത്തിന്റെ അതിര്‍ത്തിയായി വരുന്നത്.

വിതുര ഭൂപടം